സനല്‍ കുമാറിന്‍റെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

0

തിരുവനന്തപുരം: സനലിന്‍റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതു വാഹനം വരുന്നത് കണ്ടതിനു ശേഷമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം ഡിവൈഎസ്പിയുടെ ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. യാദൃശ്ചികമായി പിടിവലിയ്ക്ക് ഇടയില്‍ സംഭവിച്ചതാണിതെന്നാണ് ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്ളത്.

 

 

 

 

Leave A Reply

Your email address will not be published.