ഊര്‍ജ്ജിത് പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. നവംബര്‍ ഒമ്ബതിന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെയും ഊര്‍ജ്ജിത് പട്ടേല്‍ കണ്ടതായുള്ള വിവരം വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. അടുത്ത തിങ്കളാഴ്ച റിസര്‍വ് ബാങ്കിന്‍റെ ബോര്‍ഡ് യോഗം ചേരുന്നുമുണ്ട്. കൂടാതെ, ഊര്‍ജിത് പട്ടേല്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.