ഒളിമ്ബിക്സ് ഫുട്ബോള്‍ യോഗ്യത, ഇന്ത്യ രണ്ടാം റൗണ്ടില്‍

0

2020 ഒളിമ്ബിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിലേക്ക് ഇന്ത്യ യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു. ഇന്ന് ആതിഥേയരായ മ്യാന്മാറിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി രത്നബാലാ ദേവി ആണ് ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഴു പോയന്റുമായി മ്യാന്മാര്‍ ഒന്നാമതും എത്തി. രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് നടക്കുക. ഇത് ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്ബിക് യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം കടക്കുന്നത്. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനോട് ഇന്ത്യ സമനില വഴങ്ങുകയും, രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 7-1ന് തകര്‍ക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.