പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഡി​സം​ബ​ര്‍ 11 ന് ​ തു​ട​ക്കം

0

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന് ഡി​സം​ബ​ര്‍ 11 ന് ​ തു​ട​ക്ക​മാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സ​മാ​യ ഡി​സം​ബ​ര്‍ 11 ന് ​ആ​രം​ഭി​ക്കു​ന്ന ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ജ​നു​വ​രി എ​ട്ടി​ന് അ​വ​സാ​നി​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ സ​മി​തി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ര്‍ 11 നും ​ജ​നു​വ​രി എ​ട്ടി​നും ഇ​ട​യി​ല്‍ ന​ട​ത്താ​ന്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത​വ​ര്‍​ഷം സ​മ്ബൂ​ര്‍​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ഉ​ണ്ടാ​വി​ല്ല. വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടും ഇ​ട​ക്കാ​ല ബ​ജ​റ്റും മാ​ത്ര​മേ ഉ​ണ്ടാ​വൂ. ആ ​നി​ല​യ്ക്ക് പ​തി​നാ​റാം ലോ​ക്‌​സ​ഭ​യു​ടെ പൂ​ര്‍​ണ​തോ​തി​ലു​ള്ള അ​വ​സാ​ന സ​മ്മേ​ള​ന​മാ​യി​രി​ക്കും ഇ​ത്.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സാ​ധാ​ര​ണ ന​വം​ബ​ര്‍ ഒ​ടു​വി​ല്‍ തു​ട​ങ്ങാ​റു​ള്ള ശൈ​ത്യ​കാ​ല സ​മ്മേ​ള​നം വൈ​കി​ച്ച​ത്. നേ​താ​ക്ക​ള്‍​ക്കും അം​ഗ​ങ്ങ​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ വേ​ണ്ടി​യാ​ണി​ത്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ്, തെ​ലു​ങ്കാ​ന, മി​സോ​റം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 12 ന് ​ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് ഡി​സം​ബ​ര്‍ ഏ​ഴി​ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ക. എ​ല്ലാ​യി​ട​ങ്ങ​ളി​ലും 11-ന് ​വോ​ട്ടെ​ണ്ണും. മു​ന്‍ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യി ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കും. റ​ഫാ​ല്‍, ജി​എ​സ്ടി പ്ര​ശ്ന​ങ്ങ​ള്‍, നോ​ട്ട് നി​രോ​ധം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​രു സ​ഭ​ക​ളി​ലും സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ക്കും.

Leave A Reply

Your email address will not be published.