ബ്രിയോ ഹാച്ച്‌ബാക്കിനെ പിന്‍വലിക്കാനൊരുങ്ങി ഹോണ്ട

0

ബ്രിയോ ഹാച്ച്‌ബാക്കിനെ ഇന്ത്യയില്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ഹോണ്ട. വില്‍പനയില്ലാത്തതു കാരണവും വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തിലുമാണ് ഹോണ്ടയുടെ നടപടി.

വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ SIAM പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ കേവലം 120 ബ്രിയോ യൂണിറ്റുകള്‍ മാത്രമെ ഹോണ്ട നിര്‍മ്മിച്ചുള്ളൂ. സെപ്തംബറില്‍ യൂണിറ്റുകളുടെ എണ്ണം 102 ആയി കുറഞ്ഞു. ഓഗസ്റ്റില്‍ 157 യൂണിറ്റും സെപ്തംബറില്‍ 64 യൂണിറ്റും മാത്രമാണ് ഹോണ്ട ബ്രിയോ കുറിച്ച വില്‍പ്പന. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറവു വില്‍ക്കപ്പെടുന്ന കാറുകളിലൊന്നാണ് ബ്രിയോ.

Leave A Reply

Your email address will not be published.