കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്‍ ഇന്ന് രാവിലെ അദ്ദേഹം ശബരിമലയിലെത്തും

0

നാഗര്‍കോവില്‍: ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്‍ നാഗര്‍കോവില്‍നിന്നു രാത്രി യാത്രതിരിച്ചു. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയില്‍ ദര്‍ശനത്തിനെത്തുമന്നാണ് സൂചന.
ഇന്നലെ എം പി വി മുരളീധരന്‍ സന്നിധാനത്ത് ഉണ്ടായിരുന്നു. നടപ്പന്തലില്‍ ഭക്തര്‍ക്കൊപ്പം മുരളീധരന്‍ നാമ ജപവും നടത്തിയിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിരുന്നു . ദര്‍ശനം കഴിഞ്ഞ് ഇന്ന് മടങ്ങുമെന്നാണ് വി.മുരളീധരന്‍ എംപി അറിയിച്ചത്.

Leave A Reply

Your email address will not be published.