തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നലിംഗക്കാര്‍ മത്സരിക്കുന്നു

0

ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ മത്സരിക്കുന്നു. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ചന്ദ്രമുഖി പറഞ്ഞു. സമൂഹത്തിന് ദോഷകരമായി താന്‍ യാതൊന്നും ചെയ്യുകയില്ലെന്നും രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തുകയാണ് തന്‍റെ രാഷ്ട്രീയ പ്രവേശനമെന്നും ചന്ദ്രമുഖി കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍നിന്നുമാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ബിജെപി എംഎല്‍എ രാജാ സിംഗാണ് ചന്ദ്രമുഖിയുടെ മുഖ്യ എതിരാളി.

Leave A Reply

Your email address will not be published.