കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

0

കുവൈറ്റ് സിറ്റി: കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. മംഗഫ്, ഫാഹേല്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് ഭൂചലനമുണ്ടായത്. ഇറാനിലെ ഇറാഖ് അതിര്‍ത്തി പ്രദേശമായ ഐലം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്‍റെ പ്രകമ്ബനം അനുഭവപ്പെട്ടു.

Leave A Reply

Your email address will not be published.