ശബരിമല; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0

കൊച്ചി ; ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് പരിഗണനയിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ്ജ് എം.എല്‍.എ യും പ്രയാര്‍ ഗോപാലകൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ദേവസ്വം ഫണ്ട് ചെലവഴിക്കുന്നുവെന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും.

Leave A Reply

Your email address will not be published.