ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം; മൂന്നാം ദിവസവും സഭ പിരിഞ്ഞു

0

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദ് ചെയ്തു. വിഷയത്തില്‍ 8 മണിക്കൂര്‍ ചര്‍ച്ച നടന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ശബരിമല വിഷയത്തില്‍ സഭ സ്തംഭിക്കുന്നത്.

Leave A Reply

Your email address will not be published.