മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

0

കൊച്ചി : ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന്‌ആരോപിച്ച്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . പി ബി അബ്ദുല്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് മകനയാ ഷഫീഖ് റസാഖിന് കേസില്‍ കക്ഷിചേരാന്‍ അവസരം നല്‍കണം എന്ന് ആവശ്യമുന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയില്‍ കേസില്‍ കക്ഷിചേരാന്‍ അവസരം നല്‍കണം .പി ബി അബ്ദുല്‍ റസാഖിന്‍റെ മരണത്തെ തുടര്‍ന്ന് ഹൈക്കോടതി സുരേന്ദ്രനോട് കേസ് തുടര്‍ന്ന് കൊണ്ട് പോകാന്‍ താല്പര്യം ഉണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു സുരേന്ദ്രന്‍ കോടതിക്ക് നല്‍കിയ മറുപടി .പി ബി അബ്ദുല്‍ റസാഖിന് അനുകൂലമായി മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുംസുരേന്ദ്രന്‍ ആരോപിച്ചു .

Leave A Reply

Your email address will not be published.