നി​യ​മ​സ​ഭാ വോ​ട്ടെ​ണ്ണ​ല്‍; മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന് മു​ന്നേ​റ്റം

0

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന് മു​ന്നേ​റ്റം. രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും വ്യ​ക്ത​മാ​യ ലീ​ഡു​മാ​യി കോ​ണ്‍​ഗ്ര​സ് കു​തി​ക്കു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ല്‍ നേ​രി​യ മേ​ല്‍​ക്കൈ നേ​ടി കോ​ണ്‍​ഗ്ര​സ് മു​ന്നി​ലാ​ണ്. തെ​ലു​ങ്കാ​ന​യി​ല്‍ ടി​ആ​ര്‍​എ​സും മി​സോ​റാ​മി​ല്‍ എം​എ​ന്‍​എ​ഫും ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് 80 സീ​റ്റു​ക​ളി​ല്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ബി​ജെ​പി 69 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് മു​ന്നി​ട്ടു ​നി​ല്‍​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് 33 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്ബോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. 230 സീ​റ്റു​ക​ളു​ള്ള മ​ധ്യ​പ്ര​ദേ​ശി​ല്‍ 92 സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സും 85 ബി​ജെ​പി​യും ഇ​ട​ത്ത് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്നു. ഛത്തീ​സ്ഗ​ഡി​ല്‍ 90 സീ​റ്റു​ക​ളി​ല്‍ 48 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും 32 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​യും ലീ​ഡ് ചെ​യ്യു​ന്നു. രാ​ജ്ന​ന്ദ്ഗാ​വി​ല്‍ മു​ഖ്യ​മ​ന്ത്രി ര​മ​ണ്‍​സിം​ഗ് പി​ന്നി​ലാ​ണ്. മി​സോ​റാ​മി​ല്‍ എം​എ​ന്‍​എ​ഫ് 16 സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് 13 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു.

Leave A Reply

Your email address will not be published.