മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേരളം ഇക്കാര്യം ഉന്നയിച്ചെങ്കിലും തീരുമാനമുണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ തീരവാസികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കും. ഇതിന് റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
നദീജല കൈമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിരന്തരമായി കരാര്‍ ലംഘനം നടത്തുന്നുണ്ട്. കരാറില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനായി ആവശ്യമായ നിയമോപദേശങ്ങള്‍ തേടുമെന്നും ആന്റണി ജോണ്‍, കെ സുരേഷ്‌കുറുപ്പ്, എ.എം ആരിഫ്, എസ് രാജേന്ദ്രന്‍ എന്നിവരെ അദ്ദേഹം അറിയിച്ചു. വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട് വിദ്വേഷ പ്രചാരണം നടത്തിയതിന് ഈ സര്‍ക്കാര്‍ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാനല്‍ ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Leave A Reply

Your email address will not be published.