നിയമസഭയില്‍ ഇന്നും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം

0

തിരുവനന്തപുരം: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണം, ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സമരമിരിക്കുന്ന എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. സഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.