23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

0

തിരുവനന്തപുരം: 23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്‍റെ പ്രദര്‍ശനവുമുണ്ടാകും. ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. മത്സര വിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാളസിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേളയ്ക്ക് തിരശീല വീഴുന്നത്. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി. ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. ലോകസിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്.

Leave A Reply

Your email address will not be published.