കേരള നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും

0

തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. കഴിഞ്ഞ മാസം 28ന് ആരംഭിച്ച സമ്മേളനത്തില്‍ രണ്ടു ദിവസം മാത്രമാണ് സഭ നടപടികള്‍ പൂര്‍ണമായും നടന്നത്. പ്രതിപക്ഷ പ്രതിഷേധത്താല്‍ എട്ടു ദിവസം സഭ തടസപ്പെട്ടു. ശബരിമല, വനിതാമതില്‍ വിഷയത്തില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുമെന്നാണ് സൂചന. അതേസമയം വനിതാ മതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ സമരം തീര്‍ക്കാന്‍ സ്പീക്കര്‍ ഇടപെട്ടില്ലെന്നായിരുന്നാരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

Leave A Reply

Your email address will not be published.