ഇന്ത്യയുടെ ഹജ് ക്വോട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

0

ജിദ്ദ: ഇന്ത്യയുടെ 2019 ലെ ഹജ് ക്വോട്ട വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഇന്ത്യയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗദി ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ താഹിര്‍ ബിന്‍തന്‍ പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പു വയ്ക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രി ഈ ആവശ്യം അറിയിച്ചത്. ജിദ്ദയിലെ ഹജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയ്ക്കുവേണ്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൗദിക്കുവേണ്ടി ഹജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ താഹിര്‍ ബിന്‍തനും ഹജ് കരാറില്‍ ഒപ്പിട്ടു. നടപ്പുവര്‍ഷം സുഗമമായ ഹജ് നിര്‍വഹണത്തിന് സൗദി ഹജ്-ഉംറ മന്ത്രാലയം ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ ഇന്ത്യ മതിപ്പു രേഖപ്പെടുത്തി. വരുന്ന ഹജ്ജിനുള്ള തയാറെടുപ്പും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ ഹജ് മിഷനെ സൗദി ഹജ്മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.