‘നീയും ഞാനും’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

0

‘നീയും ഞാനും’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രണയനായകനായിട്ടാണ് ഷറഫുദ്ദീന്‍ എത്തുന്ന്. അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എ.കെ. സാജന്‍ ആണ്. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. പ്രണയത്തിന്‍റെ എരിവും മണവും രുചിയുമുള്ള ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ആഷ്ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍. കോക്കേഴ്സ് ഫിലിമിന്‍റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.