പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം സംസ്ഥാനത്തിന് കൂടുതല്‍ വീടുകള്‍ ലഭിക്കാന്‍ സാധ്യത

0

തിരുവനന്തപുരം: പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം സംസ്ഥാനത്തിന് 25,000 വീടുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. കൂടുതല്‍ വീടുകള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാണെങ്കിലും അതിനായി പദ്ധതി രേഖ സമര്‍പ്പിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ മന്ത്രി എ.സി. മൊയ്തീന്‍റെ അധ്യക്ഷതയില്‍ നടന്ന നഗരസഭാ അധ്യക്ഷന്മാരുടെ യോഗത്തിലാണു തുടര്‍നടപടിക്ക് തീരുമാനം. ഇതിനുള്ള വിശദമായ പ്രൊജക്‌ട് (ഡിപിആര്‍) അടുത്ത മാസം കേന്ദ്ര സര്‍ക്കാരിനു നല്‍കും. ‘ലൈഫു’മായി യോജിപ്പിച്ചു നടപ്പാക്കുന്ന പദ്ധതിയില്‍ ഇതുവരെ 82,487 വീടുകള്‍ സംസ്ഥാനത്തിന് അനുവദിച്ചു. മാര്‍ച്ചിനുള്ളില്‍ 40,000 കൂടി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം കേരളം മാത്രമാണു ഡിപിആര്‍ നല്‍കാത്തത്. 10 വര്‍ഷത്തിനുള്ളില്‍ നഗരങ്ങളില്‍ നടപ്പാക്കിയ 5 ഭവന പദ്ധതികളിലായി മൊത്തം 53,337 വീടുകളാണു സംസ്ഥാനത്തു പൂര്‍ത്തിയാക്കിയത്.

Leave A Reply

Your email address will not be published.