അ​മേ​രി​ക്ക-​ചൈ​ന വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ജ​നു​വ​രി​യി​ല്‍

0

വാ​ഷിം​ഗ്ട​ണ്‍: ചൈ​ന-അ​മേ​രി​ക്ക വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ജ​നു​വ​രി​യി​ല്‍ ന​ട​ക്കും. അ​മേ​രി​ക്ക​ന്‍ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്റ്റീ​വ് നൂ​ചി​ന്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ച​ര്‍‌​ച്ച​ക​ളു​ടെ ആ​ത്യ​ന്തി​ക ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​കു​തി വ​ര്‍​ധ​ന ഒ‍​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചാ​കും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ള്‍ പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച​ചെ​യ്യു​ക​യെ​ന്നും സ്റ്റീ​വ് നൂ​ചി​ന്‍ പ​റ​ഞ്ഞു. ചൈ​ന‍​യ്ക്കു മേ​ലു​ള്ള നി​കു​തി വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് തീ​രു​മാ​നി​ച്ച​തു മു​ത​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധ​ത്തി​ല്‍ ഉ​ല​ച്ചി​ല്‍ ത​ട്ടി​യ​ത്. ഇ​ത്ത​വ​ണ​യും ച​ര്‍​ച്ച​ക​ള്‍ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ വ​ന്‍ നി​കു​തി വ​ര്‍​ധ​ന ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ചോ ച​ര്‍​ച്ച​ക​ള്‍ സം​ബ​ന്ധി​ച്ചോ വൈ​റ്റ്ഹൗ​സ് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Leave A Reply

Your email address will not be published.