രാഹുല്‍ ഗാന്ധി ജനുവരിയില്‍ യു.എ.ഇ. സന്ദര്‍ശിക്കും

0

ന്യൂഡല്‍ഹി: 2019 ജനുവരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.എ.ഇ. സന്ദര്‍ശിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിദേശ പര്യടനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. ജനുവരി 11, 12 തീയതികളില്‍ യു.എ.ഇയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അബൂദാബിയിലും ദുബൈയിലും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത് ഗള്‍ഫ് സന്ദര്‍ശനമാണിത്.

Leave A Reply

Your email address will not be published.