എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സു​മാ​യി കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍​രാ​ധാ​കൃ​ഷ്ണ​ന്‍

0

ന്യൂ​ഡ​ല്‍​ഹി: എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രേ ലോ​ക്സ​ഭ​യി​ല്‍ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സു​മാ​യി കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍​രാ​ധാ​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല​യി​ലെ നിയന്ത്രണങ്ങളുടെ പേ​രി​ലാ​ണ് അ​വ​കാ​ശലം​ഘ​നം ​ഉന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സ് പ​രി​ശോ​ധി​ക്കാ​മെ​ന്ന് സ്പീ​ക്ക​ര്‍ സു​മി​ത്രാ മഹാജന്‍ അറിയിച്ചു. ത​ന്‍റെ ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​ന​ വേളയില്‍ എ​സ്പി ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്നും, ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം ന​ല്‍​കി​യി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നോട്ടീസില്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നി​ടെ റ​ഫാ​ല്‍, കാവേരി വി​ഷ​യ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും ലോ​ക്സ​ഭ സ്തം​ഭി​ച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​വ​രെ നി​ര്‍​ത്തി​വ​ച്ചിരിക്കുകയാണ്. രാജ്യസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

Leave A Reply

Your email address will not be published.