ഛത്തീ​സ്ഗ​ഡി​ല്‍ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി

0

റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി ആരംഭിച്ചു. പോ​ലീ​സ് മേ​ധാ​വി എ.​എ​ന്‍. ഉ​പാ​ധ്യാ​യെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. പകരം സ്പെ​ഷ്യ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യ ഡി.​എം. അ​ശ്വ​തിയെയാണ് താ​ത്കാ​ലി​ക ചു​മ​ത​ലയില്‍ നിയമിച്ചിരിക്കുന്നത്. പു​തി​യ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന്‍റെ പോ​ലീ​സ് ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഉ​പാ​ധ്യാ​യെ നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഭൂ​പേ​ഷ് ഭാ​ഗ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഛത്തീസ്ഗഡില്‍ അ​ധി​കാ​ര​മേ​റ്റ​ത്. 2014ലാണ് ഉ​പാ​ധ്യാ​യ ഛത്തീ​സ്ഗ​ഡ് ഡി​ജി​പി​യാ​യി സ്ഥാ​ന​മേ​റ്റി​രു​ന്ന​ത്. പോ​ലീ​സ് ഹൗ​സിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യാ​ണ് ഉ​പാ​ധ്യാ​യു​ടെ പു​തി​യ നി​യ​മ​നം. ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കിയത്.

Leave A Reply

Your email address will not be published.