നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍

0

തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഡിസംബര്‍ 19ന് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.
നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച്‌ മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച്‌ ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്ന് വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുനിര്‍മ്മാതാവായ എ.എല്‍.അഴകപ്പന്‍റെ നേതൃത്വത്തിലുളള നിര്‍മ്മാതാക്കളുടെ സംഘമാണ് ഓഫിസ് പൂട്ടിയത്. വിശാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷം ഇതുവരെ ജനറല്‍ കമ്മിറ്റി യോഗം വിളിച്ചിട്ടില്ലെന്നും അഴകപ്പന്‍ ഇന്നലെ ആരോപിച്ചിരുന്നു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശാല്‍ 8 കോടിയോളം രൂപ വരവ് വെച്ചിട്ടില്ലെന്ന് പ്രതിഷേധകാര്‍ ആരോപിച്ചു.

Leave A Reply

Your email address will not be published.