പ്രാണ ട്രെയിലര്‍ എത്തി

0

ലോകത്തിലെ ആദ്യത്തെ സിംഗ് സറൗണ്ട് സൗണ്ട് സിനിമയായ പ്രാണയുടെ മലയാളം ട്രെയിലര്‍ നടന്‍ പൃഥ്വിരാജ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ ഒരേ ഒരു താരവും നിത്യ ആണ്.
പ്രേതബാധയുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പേടിപ്പെടുത്തുന്നതുമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത് . നിത്യയെ കൂടാതെ ഒരു ആത്മാവിന്റെ സാന്നിധ്യം പോലെ മറ്റൊരു പെണ്‍കുട്ടിയെയും കാണാം.

മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും പ്രാണ റിലീസ് ചെയ്യുന്നുണ്ട്. ഒരിടവേളക്ക് ശേഷം പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Leave A Reply

Your email address will not be published.