കേരളത്തില്‍ ഇനി കേന്ദ്ര സര്‍ക്കാരിന്‍റെ ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സ്

0

പാലക്കാട് : കേരളത്തില്‍ ഇനി വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി ലഭിക്കുക കേന്ദ്ര സര്‍ക്കാരിന്‍റെ ‘സാരഥി’ ഡ്രൈവിങ് ലൈസന്‍സായിരിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ ലൈസന്‍സിനായി അപേക്ഷിക്കുന്ന ‘സാരഥി’ സമ്ബ്രദായം വടക്കാഞ്ചേരി സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലും ആരംഭിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച്‌ ഇന്ത്യയില്‍ എവിടെയും വാഹനം ഓടിക്കാമെങ്കിലും പുതിയ സമ്ബ്രദായം നടപ്പാവുന്നതോടെ ലൈസന്‍സ് നല്‍കുന്നതു കേന്ദ്ര സര്‍ക്കാരാകുമെന്നതാണു പ്രത്യേകത.
ലേണേഴ്സ് ലൈസന്‍സിനും ഒറിജിനല്‍ ലൈസന്‍സിനും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ടെസ്റ്റിനുള്ള തീയതി സ്വയം തിരഞ്ഞെടുക്കുകയും ചെയ്യാം. ടെസ്റ്റ് നടത്തുക അതതു സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാകും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ ‘സാരഥി’, ‘പരിവഹന്‍’ സൈറ്റുകള്‍ വഴിയാണു ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്തു സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന തീയതി എല്ലാ വിവരങ്ങളും അപേക്ഷകന്‍റെ ഫോണിലൂടെ ലഭിക്കും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

Leave A Reply

Your email address will not be published.