വിജയ് സേതുപതി മലയാളത്തിലേക്ക്

0

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി മലയാളത്തിലേക്ക് .പ്രിയ താരം ജയറാമിനൊപ്പമാണ് തന്‍റെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടെറ്റില്‍ ലോഞ്ച് ബുധനാഴ്ചയാണ്. സിനിമയുടെ പേര് ജയറാമിന്‍റെയും സേതുപതിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കും. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സത്യം മൂവീസിന്‍റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് നിര്‍മ്മിക്കുന്നത്. ചങ്ങനാശ്ശേരിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Leave A Reply

Your email address will not be published.