വനിതാ ക്രിക്കറ്റ് ടീം കോച്ച്‌ ഇന്റര്‍വ്യൂ ഇന്ന്

0

മും​ബ​യ് ​:​ ​ട്വ​ന്റി​ ​-​ 20​ ​ലോ​ക​ക​പ്പി​നി​ടെ​ ​മി​ഥാ​ലി​ ​രാ​ജു​മാ​യു​ള്ള​ ​ത​ര്‍​ക്ക​ത്തി​ന്റെ​ ​പേ​രി​ല്‍​ ​സ്ഥാ​നം​ ​ന​ഷ്ട​മാ​യ​ ​ര​മേ​ഷ് ​പൊ​വാ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍​ ​നി​ന്ന് ​ഇ​ന്ത്യ​ന്‍​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​പു​തി​യ​ ​പ​രി​ശീ​ല​ക​നെ​ ​ക​ണ്ടെ​ത്താ​ന്‍​ ​ബി.​സി.​സി.​ഐ​ ​ഇ​ന്ന് ​ഇ​ന്റ​ര്‍​വ്യൂ​ ​ന​ട​ത്തും.
2011​ല്‍​ ​ഇ​ന്ത്യ​ന്‍​ ​പു​രു​ഷ​ ​ടീ​മി​നെ​ ​ലോ​ക​ക​പ്പ് ​ജേ​താ​ക്ക​ളാ​ക്കി​യ​ ​ഗാ​രി​ ​കേ​ഴ്സ്റ്റ​ണ്‍,​ ​മു​ന്‍​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍​ ​താ​രം​ ​ഹെ​ര്‍​ഷ​ലെ​ ​ഗി​ബ്സ്,​ ​മു​ന്‍​ ​ഇ​ന്ത്യ​ന്‍​ ​താ​ര​ങ്ങ​ളാ​യ​ ​ഡ​ബ്ളി​യു.​വി.​ ​രാ​മ​ന്‍,​ ​വെ​ങ്കി​ടേ​ഷ് ​പ്ര​സാ​ദ്,​ ​മ​നോ​ജ് ​പ്ര​ഭാ​ക​ര്‍,​ ​വി​ദേ​ശി​ക​ളാ​യ​ ​ബ്രാ​ഡ് ​ഹോ​ഗ്,​ ​ട്രെ​ന്റ് ​ജോ​ണ്‍​സണ്‍​,​ ​മാ​ര്‍​ക്ക് ​കോ​ള്‍​സ്,​ ​ഡി​മി​ത്രി​ ​മ​സ്ക്രി​നാ​സ് ​എ​ന്നി​ങ്ങ​നെ​ 28​ ​പേ​രാ​ണ് ​കോ​ച്ച്‌ ​സ്ഥാ​ന​ത്തി​ന് ​വേ​ണ്ടി​ ​അ​പേ​ക്ഷ​ ​ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.​ ​ഇ​വ​രി​ല്‍​ 11​പേ​രെ​യാ​ണ് ​ബി.​സി.​സി.​ഐ​ ​നി​യോ​ഗി​ച്ച​ ​അ​ഡ് ​ഹോ​ക്ക് ​പാ​ന​ല്‍​ ​ഇ​ന്റ​ര്‍​വ്യൂ​ ​ന​ട​ത്തു​ന്ന​ത്. ക​പി​ല്‍​ദേ​വ്,​ ​അ​ന്‍​ഷു​മാ​ന്‍​ ​ഗേ​യ്ക്ക് ​വാ​ദ്,​ ​ശാ​ന്താ​ ​രം​ഗ​സ്വാ​മി​ ​എ​ന്നീ​ ​മു​ന്‍​ ​ഇ​ന്ത്യ​ന്‍​ ​താ​ര​ങ്ങ​ളാ​ണ് ​ഇ​ന്റ​ര്‍​വ്യൂ​ ​ന​ട​ത്തു​ന്ന​ ​അ​ഡ്ഹോ​ക്ക് ​പാ​ന​ലി​ലു​ള്ള​ത്.​ ​മും​ബെ​യ്‌​ല്‍​ ​ബി.​സി.​സി.​ഐ​ ​ഹെ​ഡ് ​ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍​ ​ന​ട​ക്കു​ന്ന​ ​ഇ​ന്റ​ര്‍​വ്യൂ​വി​ല്‍​ ​ര​മേ​ഷ് ​പാ​വാ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​ഇ​ന്ത്യ​ന്‍​ ​ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ ​നേ​രി​ട്ടെ​ത്തും.​ ​വി​ദേ​ശി​ക​ള്‍​ക്ക് ​വീ​ഡി​യോ​ ​കോ​ണ്‍​ഫ​റ​ന്‍​സ് ​വ​ഴി​യാ​കും​ ​ഇ​ന്റ​ര്‍​വ്യൂ.

Leave A Reply

Your email address will not be published.