ക​ര്‍​ഷ​ക​ര്‍​ക്കാ​യി 10,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തിയുമായി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്

0

ഭു​വ​നേ​ശ്വ​ര്‍: ക​ര്‍​ഷ​ക​ര്‍​ക്കാ​യി 10,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ഒ​ഡീ​ഷ​യി​ല്‍ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് പ്ര​ഖ്യാ​പി​ച്ചു. കാ​ലി​യ(​കൃ​ഷ​ക് അ​സി​സ്റ്റ​ന്‍​സ് ഫോ​ര്‍ ലൈ​വ്‌​ലി​ഹു​ഡ് ആ​ന്‍​ഡ് ഇ​ന്‍​കം ഓ​ഗ്‌​മെ​ന്‍റേ​ഷ​ന്‍-​കെ​എ​എ​ല്‍​ഐ​എ) എ​ന്ന പേ​രി​ലാ​ണു പ​ദ്ധ​തി.
സം​സ്ഥാ​ന​ത്തെ 30 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കു​മെ​ന്ന് പ​ട്നാ​യി​ക് പ​റ​ഞ്ഞു. കാ​ലി​യ പ​ദ്ധ​തി​പ്ര​കാ​രം കൃ​ഷി​യി​റ​ക്കാ​ന്‍ ഖാ​രി​ഫ്, റാ​ബി സീ​സ​ണു​ക​ളി​ല്‍ 5000 രൂ​പ വീ​തം വ​ര്‍​ഷ​ത്തി​ല്‍ 10,000 രൂ​പ ഓ​രോ ക​ര്‍​ഷ​ക​നും ല​ഭി​ക്കും.
കാ​ര്‍​ഷി​ക​വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​നു​ള്ള കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളു​ടെ തീ​രു​മാ​ന​ത്തെ പ​ട്നാ​യി​ക് പ​രി​ഹ​സി​ച്ചു. കാ​ര്‍​ഷി​ക​ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​തു​മൂ​ലം ഏ​താ​നും പേ​ര്‍​ക്കാ​ണു പ്ര​യോ​ജ​നം കി​ട്ടു​ക​യെ​ന്നും കാ​ലി​യ പ​ദ്ധ​തി സം​സ്ഥാ​ന​ത്തെ 92 ശ​ത​മാ​നം ക​ര്‍​ഷ​ക​ര്‍​ക്കു ഗു​ണം ചെ​യ്യു​മെ​ന്നും പ​ട്നാ​യി​ക് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply

Your email address will not be published.