ജനുവരി ഒന്നുമുതല്‍ ദുബായില്‍ പുതിയ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

0

ദുബായ്: ജനുവരി ഒന്നുമുതല്‍ പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ നല്കിത്തുടങ്ങുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വണ്ടികളുടെ രജിസ്‌ട്രേഷന്‍ സമയത്തും രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്തും വാഹനയുടമകള്‍ക്ക് നമ്പര്‍ പ്ലേറ്റ് മാറ്റാം.ഗവണ്മെന്റ് വകുപ്പുകളുടെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് അടുത്ത ജൂലായ് മുതല്‍ പുതിയ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. സ്വകാര്യവ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മാറ്റാന്‍ 2020 ജനുവരിവരേയാണ് കാലാവധിയെന്നും ആര്‍.ടി.എ. അറിയിച്ചു.

Leave A Reply

Your email address will not be published.