മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലേക്ക്

0

ചെന്നൈ: മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനും ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയതായാണ് വിവരം.അസമില്‍ നിന്ന് രാജ്യസഭയിലെത്തിയ മന്‍മോഹന്‍ സിങിന്‍റെ കാലാവധി അടുത്ത ജൂണില്‍ പൂര്‍ത്തിയാകും. ഇത്തവണ തമിഴ് നാട്ടില്‍ നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് സൂചന. തമിഴ് നാട്ടില്‍ ഒഴിവു വരുന്ന ആറുസീറ്റില്‍ ഒന്ന് മന്‍മോഹന്‍ സിങിനായിരിക്കും.

സംസ്ഥാനം ബി ജെ പി പിടിച്ച സാഹചര്യത്തില്‍ ഇനി അവിടെ നിന്ന് മന്‍മോഹന്‍ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് തമിഴ് നാട്ടില്‍ നിന്ന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് കൊണ്ടു വരാന്‍ ചര്‍ച്ച നടക്കുന്നത്. ഡിഎംകെ നേതാവ് കനിമൊഴി എ.ഐ.എ.ഡി.എം.കെ നേതാവ് മൈത്രേയനുമടക്കം ആറുപേരുടെ ഒഴിവാണ് അടുത്തവര്‍ഷം തമിഴ്നാട്ടില്‍ വരുന്നത്. ഡിഎംകെയും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കാം. കനിമൊഴിയെ ലോകസഭയിലേക്ക് മത്‌സരിപ്പിക്കാനാണ്‌ തീരുമാനം. കനിമൊഴിക്ക് പകരമാകും മന്‍മോഹന്‍സിങ് രാജ്യസഭയിലെത്തുക.

Leave A Reply

Your email address will not be published.