വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച്‌ പാക്കിസ്ഥാന്‍; രണ്ട് സൈനികര്‍ മരിച്ചു

0

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ രാവിലെ 11.55 ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍‌ ലംഘനം ഉണ്ടായത്. ആക്രമണത്തില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണു വീരമൃത്യു വരിച്ചത്. ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ കുപ്‍വാര ജില്ലയിലെ ജുംഗുണ്ടിലാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്.

Leave A Reply

Your email address will not be published.