സ്റ്റീവ് സ്മിത്തിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് വിലക്കി

0

ധാക്ക: പന്തു ചുരണ്ടല്‍ വിവാദ നായകന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. കോമില വിക്ടോറിയന്‍സ് താരത്തെ ടീമില്‍ തിരിച്ചെടുത്തിരുന്നു. അതിന് ശേഷം നടക്കാന്‍ പോകുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സ്മിത്തിനെ ടീം ഉള്‍പ്പെടുത്തി. പക്ഷേ സ്മിത്തിന് കളിക്കാന്‍ പറ്റില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ബൈലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കിയത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് കോമില വിക്ടോറിയന്‍സ് സ്മിത്തിനെ ടീമിലെടുത്തത്. സ്മിത്തിനെ സ്മിത്തിനെ ഡ്രാഫ്ടിന പുറത്ത് നിന്നെടുത്തത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനു ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റീവ് സ്മിത്തിനു പകരം അസേല ഗുണരത്‌നേയെ ടീമിലേക്ക് പകരക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.