റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം ഒഴിവാക്കി

0

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്‍റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ഇതിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്നാണ് സൂചന.
പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉണ്ടായിരുന്നു. തുടര്‍ന്ന്, നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കൊടുവില്‍ 14 സംസ്ഥാനങ്ങളാണ് പരേഡിന്‍റെ ഭാഗമാവുക. ഇങ്ങനെ അവസരം കിട്ടിയ സംസ്ഥാനങ്ങള്‍ 26-ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധസെക്രട്ടറി കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.