മൂന്നു ദിവസത്തെ അവധിക്കു ശേഷം ഇന്ന് ബാങ്കുകള്‍ തുറക്കും

0

മുംബൈ: തുടര്‍ച്ചയായ അവധിക്കു ശേഷം ബാങ്കുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. നാളയും മറ്റന്നാളും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. നാളെ ക്രിസ്മസ് പ്രമാണിച്ചും 26 ന് പണിമുടക്ക് നടക്കുന്നതിനാലുമാണ് വീണ്ടും അവധി വരുന്നത്. അടുത്ത രണ്ട് ദിവസവും അവധിയായതിനാല്‍ ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് 26ന് പണിമുടക്ക് നടത്തുന്നത്. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെയാണിത്. അതേസമയം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ വേജ് സെറ്റില്‍മെന്റിനെതിരെ പ്രഖ്യാപിച്ച പണിമുടക്കും നാലാം ശനിയും ഞായറും വന്നതോടെ കഴിഞ്ഞ രണ്ടു ദിവസമായി എടിഎമ്മുകള്‍ ഉള്‍പ്പടെ കാലിയായിരുന്നു.

Leave A Reply

Your email address will not be published.