മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​ വീണ്ടും ട്വ​ന്‍റി 20 ടീ​മി​ലേ​ക്ക്

0

മും​ബൈ: മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ട്വ​ന്‍റി 20 ടീ​മി​ലേ​ക്കു മ​ട​ക്കി​വി​ളി​ച്ചു. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പരമ്പര​യ്ക്കു​ള്ള ടീ​മി​നെ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ വി​ക്ക​റ്റ് കീ​പ്പ​റാ​യി ധോ​ണി​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി. മൂ​ന്ന് ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളു​ടെ പരമ്പര​യാ​ണ് ഇ​ന്ത്യ കി​വീ​സി​ല്‍ ക​ളി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ആ​റി​ന് വെ​ല്ലിം​ഗ്ട​ണ്‍, തു​ട​ര്‍​ന്ന് ഓ​ക്ല​ന്‍​ഡ്, ഹാ​മി​ല്‍​ട്ട​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​ത്സ​ര​ങ്ങ​ള്‍.  ജൂ​ലൈ​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പരമ്പരയി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് ധോ​ണി​യെ വെ​സ്റ്റ്‌ഇ​ന്‍​ഡീ​സ്, ഓ​സ്ട്രേ​ലി​യ എ​ന്നീ ടീ​മു​ക​ള്‍​ക്കെ​തി​രാ​യ പരമ്പരയ്ക്കു​ള്ള ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ദി​നേ​ശ് കാ​ര്‍​ത്തി​ക്, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​ര്‍​ക്കാ​ണു പ​ക​രം അ​വ​സ​രം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വ​രെ കൂ​ടാ​തെ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​ര്‍ കൂ​ടി ആ​വ​ശ്യ​മാ​ണ് എ​ന്ന നി​ല​യ്ക്കാ​ണ് ധോ​ണി​യെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​ന്പ​ര​യി​ല്‍ പു​റ​ത്തി​രു​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ ടീ​മി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി. വി​രാ​ട് കോ​ഹ്ലി ന​യി​ക്കു​ന്ന ടീ​മി​ല്‍ പ​ക്ഷേ ശ്രേ​യ​സ് അ​യ്യ​ര്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ര്‍​ക്കു സ്ഥാ​ന​മി​ല്ല. ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​നെ​യും സെ​ല​ക്ട​ര്‍​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ര്‍ സ്ഥാ​ന​ത്തേ​ക്കു ധോ​ണി​യെ ത​ന്നെ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഋ​ഷ​ഭ് പ​ന്തി​നെ ഒ​ഴി​വാ​ക്കി. ജ​നു​വ​രി​യി​ലാ​ണ് ഏ​ക​ദി​ന പരമ്പര ആ​രം​ഭി​ക്കു​ന്ന​ത്.

 

Leave A Reply

Your email address will not be published.