ഫാസില്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടും നായകനാകുന്നു

0

ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടും നായകനാകുന്നു. ഈ ചിത്രത്തിന്‍റെ സംവിധാനം ദിലീഷ് പോത്തനാണ്.നീണ്ട ഇടവേളക്ക് ശേഷമാണ് മകന്‍ വാപ്പയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2002 ഏപ്രില്‍ 12നാണ് ഫാസിലിന്‍റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ എന്ന സിനിമ നടന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്.

ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്.നിലവിന്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍.കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും. പ്രഥ്വിരാജിന്‍റെ സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.