ഫ്രാങ്ക് ഡി ബോയര്‍ എം.എല്‍.എസ് ജേതാക്കളെ പരിശീലിപ്പിക്കും

0

ഡച് പരിശീലകന്‍ ഫ്രാങ്ക് ഡി ബോയര്‍ ഇനി എം എല്‍ എസ് ടീം അറ്റ്ലാന്റ യുണൈറ്റഡിന്‍റെ പരിശീലകനാകും. ഈ വര്‍ഷത്തെ യെ എല്‍ എസ് ജേതാക്കളായ ക്ലബ്ബിന്റെ പരിശീലകന്‍ ടാറ്റ മാര്‍ട്ടിനോക്ക് പകരകാരനായാണ്‌ ബോയര്‍ എത്തുന്നത്.

മുന്‍ അയാക്‌സ്, ഇന്റര്‍ മിലാന്‍, ക്രിസ്റ്റല്‍ പാലസ് ടീമുകളുടെ പരിശീലകനായ ബോയര്‍ മുന്‍ ഡച് ദേശീയ ടീം അംഗമാണ്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ ക്രിസ്റ്റല്‍ പാലസ് പരിശീലകനായ അദ്ദേഹം പക്ഷെ ഒരൊറ്റ മത്സരം പോലും ജയിക്കനാവാതെ വന്നതോടെ വെറും 2 മാസങ്ങള്‍ക്കുള്ളില്‍ പുറത്തായിരുന്നു. എങ്കിലും തന്റെ അയാക്‌സ് നാളുകളിലെ വിജയം അമേരിക്കയില്‍ ആവര്‍ത്തിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

Leave A Reply

Your email address will not be published.