ലോനപ്പന്‍റെ മാമോദീസയുടെ ട്രെയിലര്‍ പുറത്തിറങ്ങി

0

ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ലോനപ്പന്‍റെ മാമോദീസയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്ത് വിട്ടത്. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍ ആണ് നായികയായി വരുന്നത്. ജോജു ജോര്‍ജ്ജ്, ഹരീഷ് കണാരന്‍, ശാന്തികൃഷ്ണ, കനിഹ, ഇവ പവിത്രന്‍, നിഷ സാരംഗ്, നിയാസ് ബെക്കര്‍, കലാഭവന്‍ ജോഷി, വിശാഖ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബിനോയ് മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. ഹരിനാരായണന്‍, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് സംഗീതമൊരുക്കുന്നു.

Leave A Reply

Your email address will not be published.