ഞാന്‍ പ്രകാശന്‍റെ സംപ്രേഷണാവകാശം മഴവില്‍ മനോരമക്ക്

0

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. ക്രിസ്‌മസ്‌ റിലീസ് ആയി എത്തിയ ചിത്രം കേരളത്തില്‍ നല്ല പ്രതികരണവുമായി തീയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ സംപ്രേഷണാവകാശം മഴവില്‍ മനോരമ സ്വന്തമാക്കി.

‘ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസന്‍ ആണ്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനിവാസനും, സത്യന്‍ അന്തിക്കാടും ഒരുമിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.