റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയില്‍

0

കൊച്ചി: ഷവോമിയുടെ പുതിയ മോഡലായ റെഡ്മി നോട്ട് 6 പ്രോ കേരള വിപണിയില്‍ അവതരിപ്പിച്ചു. ഓഫ്‌ലൈന്‍ വ്യാപാരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുതന്നെ മികച്ച വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് വന്‍ മുന്നേറ്റമാണ് ഷവോമി കാഴ്ചവെക്കുന്നതെന്ന് കമ്ബനി അവകാശപ്പെടുന്നു.

2018 സെപ്റ്റംബറിലെ ജിഎഫ്കെ റിപ്പോര്‍ട്ട് അനുസരിച്ച്‌ 21 ശതമാനമാണ് കൊച്ചിയിലെ ഷവോമി മാര്‍ക്കറ്റ് ഷെയര്‍. കൊച്ചിയില്‍ മാത്രം ഷവോമിക്ക് 99ഓളം പാര്‍ട്ണര്‍ സ്റ്റോറുകളും 13 വന്‍കിട റീട്ടെയില്‍ ഷോപ്പുകളുമുണ്ട്.

എഐ ശക്തിയേകുന്ന സെഗ്മെന്റിലെ ആദ്യ ക്വാഡ് ക്യാമറയാണ് റെഡ്മി നോട്ട് 6 പ്രോയിലേത്. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് റെഡ്മി സ്മാര്‍ട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത. ഫോണിന്റെ വില 15,999 രൂപയുമാണ്.

Leave A Reply

Your email address will not be published.