രണ്ട് യുവതികള്‍ കൂടി ശബരിമല ദര്‍ശനത്തിനെത്തി

0

പമ്പ: രണ്ട് മലയാളി യുവതികള്‍ കൂടി ശബരിമല ദര്‍ശനത്തിനെത്തി. അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാാര്‍ ഇവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്. പോലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ മാറ്റി. പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനക ദുര്‍ഗ എന്നിവരാണ് മലകയറുന്നത്.
42ഉം 44ഉം വയസുള്ള സ്ത്രീകളാണിവര്‍. പുലര്‍ച്ചെ 3.30ഓടെയാണ് ഇവര്‍ പമ്ബയിലെത്തിയത്. പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല, സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പോലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യുവതികള്‍.

Leave A Reply

Your email address will not be published.