സ്പേ​സ് എ​ക്സ് സൈ​നി​ക ഗ​തി​നി​യ​ന്ത്ര​ണ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു

0

ഫ്ലോ​റി​ഡ: സ്വ​കാ​ര്യ ക​മ്ബ​നി​യാ​യ സ്പേ​സ് എ​ക്സ് സൈ​നി​ക ഗ​തി​നി​യ​ന്ത്ര​ണ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് സ്പേ​സ് എ​ക്സ് സൈ​നി​ക ഗ​തി​നി​യ​ന്ത്ര​ണ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​ത്.  കേ​പ് കാ​ന​വ​റ​ലി​ലു​ള്ള കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. കാ​ലാ​വ​സ്ഥ, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം നാ​ലു​ത​വ​ണ മാ​റ്റി​വ​ച്ച വി​ക്ഷേ​പ​ണ​മാ​ണ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​ത്. ക​മ്ബ​നി​യു​ടെ വി​ശ്വ​സ്ത റോ​ക്ക​റ്റാ​യ ഫാ​ല്‍​ക്ക​ണ്‍ 9-ആ​ണ് ഉ​പ​ഗ്ര​ഹ​ത്തെ​യും വ​ഹി​ച്ചു​കൊ​ണ്ട് ആ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് സ്പേ​സ് എ​ക്സ് അ​റി​യി​ച്ചു. ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​പേ​സ് എ​ക്‌​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക​ല്ലാ​ണി​ത്. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള വ​ലി​യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ മാ​ര്‍​ക്ക​റ്റി​ല്‍ പി​ടി​മു​റു​ക്കാ​നു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ട​ത്.

Leave A Reply

Your email address will not be published.