സുപ്രീംകോടതിയില്‍ സൈബര്‍ നിരീക്ഷണത്തിനെതിരെ ഹര്‍ജി

0

ന്യൂഡല്‍ഹി : രാജ്യത്തെ ഏത‌് കംപ്യൂട്ടറും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക‌് അധികാരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ‘ശല്യക്കാരനായ വ്യവഹാരി’ എന്ന‌് കോടതി ശകാരിച്ച അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മയാണ‌് ഹര്‍ജി ഫയല്‍ചെയ‌്തത‌്. സ്വകാര്യതയും ആശയാവിഷ്കാര സ്വാതന്ത്രവും ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ പല പ്രമുഖ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തകരും തയ്യാറെടുക്കുന്നതിനിടെയാണ‌് തിടുക്കപ്പെട്ട‌് ഹര്‍ജി ഫയല്‍ ചെയ‌്തത‌്. വിഷയങ്ങള്‍ ഉന്നയിച്ച‌് കോടതിയുടെ സമയം കളയുന്നതിന‌് സുപ്രീംകോടതി ശര്‍മയ‌്ക്ക‌് 50,000 രൂപ പിഴ ചുമത്തിയിരുന്നു.

Leave A Reply

Your email address will not be published.