അയ്യപ്പ ജ്യോതിയില്‍ പങ്കാളിയായി നടി മേനകയും

0

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കാളിയായി നടി മേനകയും. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് ആരംഭിച്ച അയ്യപ്പജ്യോതി തിരുവനന്തപുരം കളിയിക്കാവിളവരെ നീണ്ടു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലാണ് മേനക പങ്കെടുത്തത്.

ഇതൊരു പുതിയ അനുഭവമാണെന്ന് താരം പ്രതികരിച്ചു. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റം അയ്യപ്പന്‍ വരുത്തുമെന്ന് മേനക പറഞ്ഞു.

Leave A Reply

Your email address will not be published.