മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

0

മെല്‍ബണ്‍: ബോക്‌സിങ് ഡേ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ രണ്ട് വിക്കറ്റില്‍ നഷ്ടത്തില്‍ 215 റണ്‍സ് എന്ന നിലയിലാണ്.

അരങ്ങേറ്റ മത്സരം കളിച്ച മായങ്ക് അഗര്‍വാള്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 68 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര 47 റണ്‍സ് എടുത്ത കോഹ്ലി എന്നിവരാണ് ക്രീസില്‍.

എട്ട് റണ്‍സെടുത്ത ഹനുമ വിഹാരിയും 71 റണ്‍സ് നേടിയ അഗര്‍വാളും ആണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. 66 പന്ത് നേരിട്ട വിഹാരിക്ക് പക്ഷേ കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.

പിന്നാലെ എത്തിയ പുജാരയ്‌ക്കൊപ്പം ആദ്യ ടെസ്റ്റ് കളിക്കുന്ന അഗര്‍വാള്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.

ഫോമില്‍ അല്ലാത്ത രാഹുലിനെയും മുരളി വിജയിയെയും പുറത്തിരുത്തിയാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനായി ഇറങ്ങിയത്. രോഹിത് ശര്‍മ്മ ടീമില്‍ തിരികെ എത്തുകയും ചെയ്തു.

Leave A Reply

Your email address will not be published.