അബുദാബിയില്‍ ലുലു ഗ്രൂപ്പില്‍ കൊയ്ത്ത് വാരാചരണത്തിന് തുടക്കമായി

0

അബുദാബി: അബുദാബി നഗരത്തില്‍ കാര്‍ഷിക പ്രചാരണം നടത്തുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പില്‍ കൊയ്ത്ത് വാരാചരണത്തിന് തുടക്കംകുറിച്ചു. യു.എ.ഇ. നടക്കുന്ന പദ്ധതി കാര്‍ഷിക വകുപ്പ് മന്ത്രി ഡോ: താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ഉദ്‌ഘാടനം ചെയ്തു. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതോടൊപ്പം രാജ്യത്തിലെ കാര്‍ഷിക സമൂഹത്തിന് വലിയ പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കുന്നതെന്ന് കാര്‍ഷിക മന്ത്രി സെയൂദി വ്യക്തമാക്കി. ഉത്പാദിപ്പിച്ച കാര്‍ഷിക വിളകളുടെ ദേശീയ-അന്താരാഷ്ട്ര തലത്തിലുള്ള വിപണിയാണ് ലുലു ഗ്രൂപ്പ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.യു.എ.ഇ.യിലെ ഉത്പന്നങ്ങള്‍ ലുലു ഗ്രൂപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം ഇവിടെയുള്ള കാര്‍ഷിക മേഖലയെക്കുറിച്ച്‌ വിശദമാക്കാനും ലുലു പദ്ധതിയിടുന്നതെന്ന് യൂസഫലി പറഞ്ഞു.

Leave A Reply

Your email address will not be published.