തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

0

ശബരിമല: തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെ എത്തിച്ച സന്നിധാനത്തെത്തിയ തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം പ്രസിഡന്റ് സ്വീകരിച്ചു. തുടര്‍ന്ന് തങ്കഅങ്കി അടക്കം ചെയ്ത പേടകം തന്ത്രി കണ്ഠര് രാജീവരര് , മേല്‍ശാന്തി വി. എന്‍ വാസുദേവന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് സോപാനത്തു നിന്നും ഏറ്റുവാങ്ങി. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്ബടി സേവിച്ചു. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം ഹരിവരാസനം പാടി നടയടക്കും. നാളെ ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും. നാളെ മണ്ഡലപൂജ കഴിയുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും.

Leave A Reply

Your email address will not be published.