ഒമാനിനില്‍ എയര്‍പോര്‍ട്ട് ടാക്‌സി നിരക്കുകള്‍ കുറച്ചു

0

ഒമാനിന്‍; ഒമാനിലെ മുവാസലാത്ത് എയര്‍പോര്‍ട്ട് ടാക്‌സി നിരക്കുകള്‍ കുറച്ചു. പൊതുജനങ്ങളുടെ ആവശ്യവും നിര്‍ദേശങ്ങളും പരിഗണിച്ചാണ് നിരക്ക് കുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിരക്കുകള്‍ പുതുവര്‍ഷാരംഭം മുതല്‍ നിലവില്‍ വരും.
രണ്ട് തരം നിരക്കുകളാണ് മുവാസലാത്ത് ടാക്‌സികള്‍ ഈടാക്കുക. പ്രവൃത്തി ദിവസങ്ങളിലും ഒഴിവ് ദിവസങ്ങളിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ കുറഞ്ഞ നിരക്ക് രണ്ടര റിയാലായിരിക്കും. പിന്നീട് ഓരോ കിലോമീറ്ററിനും 300 ബൈസ അധികം നല്‍കണം. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ മൂന്ന് റിയാലായിരിക്കും ചുരുങ്ങിയ നിരക്ക്. ആദ്യത്തെ ഒരു കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്റിറിനും 300 ബൈസ വീതം നല്‍കണം.

Leave A Reply

Your email address will not be published.