കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 22 മുതല്‍ 23 വരെ

0

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ 2019 ഏപ്രില്‍ 22, 23 തിയതികളില്‍ നടത്തും. 22ന് രാവിലെ പത്ത് മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയാണ്. 23ന് രാവിലെ പത്ത് മുതല്‍ 12.30വരെ പേപ്പര്‍ രണ്ട് മാത്തമാ​റ്റിക്‌സ് പരീക്ഷയാണ്. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ മുംബയ്, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പരീക്ഷ എഴുതി യോഗ്യത നേടണം.

Leave A Reply

Your email address will not be published.